യോശുവ 12
BIB1 ഇസ്രായേൽമക്കൾ പരാജയപ്പെടുത്തി രാജ്യം കൈവശമാക്കിയ, യോർദാനു കിഴക്ക് അർന്നോൻമലയിടുക്കുമുതൽ ഹെർമോൻപർവതംവരെ അരാബയുടെ കിഴക്കുവശമുൾപ്പെടെയുള്ള ഭൂപ്രദേശത്തെ രാജാക്കന്മാർ ഇവരാകുന്നു: 2 അമോര്യരാജാവായ സീഹോൻ ഹെശ്ബോനിൽ വാണിരുന്നു. അർന്നോൻമലയിടുക്കിന്റെ അറ്റത്തുള്ള അരോയേർമുതൽ അരോയേർമലയിടുക്കിന്റെ മധ്യഭാഗവും അമ്മോന്യരുടെ അതിരായ യാബ്ബോക്കുനദിവരെയും ആയിരുന്നു അദ്ദേഹത്തിന്റെ രാജ്യാതിർത്തി. ഈ ഭൂപ്രദേശം ഗിലെയാദിന്റെ പകുതി ഉൾക്കൊള്ളുന്നതാണ്. 3 അദ്ദേഹം കിന്നെരെത്തുതടാകംമുതൽ അരാബാക്കടലായ ഉപ്പുകടൽവരെ ബേത്-യെശീമോത്തോളം ഉള്ള കിഴക്കൻഅരാബയും പിസ്ഗാചെരിവിനു താഴേ തെക്കുവശത്തുള്ള തേമാനും ഭരിച്ചിരുന്നു. 4 ബാശാൻരാജാവായ ഓഗിന്റെ ദേശം, മല്ലന്മാരിൽ ശേഷിച്ച ഒരാളായി അസ്തരോത്തിലും എദ്രെയിലും വാണിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. 5 ഹെർമോൻപർവതവും സൽക്കായും ഗെശൂര്യരുടെയും മാഖാത്യരുടെയും അതിരുവരെയുള്ള ബാശാൻപ്രദേശം മുഴുവനും, ഹെശ്ബോൻരാജാവായ സീഹോന്റെ അതിരുവരെയുള്ള ഗിലെയാദിന്റെ പകുതിയും അദ്ദേഹം ഭരിച്ചിരുന്നു. 6 യഹോവയുടെ ദാസനായ മോശയും ഇസ്രായേൽമക്കളുംകൂടി അവരെ ആക്രമിച്ചു കീഴടക്കി. രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ പകുതിഗോത്രത്തിനും അവകാശമായി യഹോവയുടെ ദാസനായ മോശ ദേശം കൊടുത്തു. 7 യോർദാന്റെ പടിഞ്ഞാറുഭാഗത്ത് ലെബാനോൻതാഴ്വരയിലെ ബാൽ-ഗാദുമുതൽ സേയീരിലേക്ക് ഉയർന്നുനിൽക്കുന്ന ഹാലാക്കുപർവതംവരെയുള്ള ഈ പ്രദേശത്തെ രാജാക്കന്മാർ ഇവരാകുന്നു: ഹിത്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശമായ മലനാട്, പടിഞ്ഞാറൻ കുന്നിൻപ്രദേശങ്ങൾ, അരാബാമലഞ്ചെരിവുകൾ, മരുഭൂമി, തെക്കേദേശം എന്നീ സ്ഥലങ്ങൾ യോശുവയും ഇസ്രായേൽസൈന്യവുംകൂടി ആക്രമിച്ചു കീഴടക്കുകയും യോശുവ ഇസ്രായേലിനു ഗോത്രവിഭാഗപ്രകാരം അവകാശമായിക്കൊടുക്കുകയും ചെയ്തു. ആ രാജാക്കന്മാർ ഇവരാകുന്നു: 9 യെരീഹോരാജാവ്ഒന്ന്ബേഥേലിന്നരികെയുള്ള ഹായിരാജാവ്ഒന്ന് 10 ജെറുശലേംരാജാവ്ഒന്ന്ഹെബ്രോൻരാജാവ്ഒന്ന് 11 യർമൂത്തുരാജാവ്,ഒന്ന്ലാഖീശുരാജാവ്ഒന്ന് 12 എഗ്ലോൻരാജാവ്ഒന്ന്ഗേസെർരാജാവ്ഒന്ന് 13 ദെബീർരാജാവ്ഒന്ന്ഗേദെർരാജാവ്ഒന്ന് 14 ഹോർമാരാജാവ്ഒന്ന്അരാദുരാജാവ്ഒന്ന് 15 ലിബ്നാരാജാവ്ഒന്ന്അദുല്ലാംരാജാവ്ഒന്ന് 16 മക്കേദാരാജാവ്ഒന്ന്ബേഥേൽരാജാവ്ഒന്ന് 17 തപ്പൂഹരാജാവ്ഒന്ന്ഹേഫെർരാജാവ്ഒന്ന് 18 അഫേക്കുരാജാവ്ഒന്ന്ശാരോൻരാജാവ്ഒന്ന് 19 മാദോൻരാജാവ്ഒന്ന്ഹാസോർരാജാവ്ഒന്ന് 20 ശിമ്രോൻ-മെരോൻരാജാവ്ഒന്ന്അക്ശാഫുരാജാവ്ഒന്ന് 21 താനാക്കുരാജാവ്ഒന്ന്മെഗിദ്ദോരാജാവ്ഒന്ന് 22 കേദേശുരാജാവ്ഒന്ന്കർമേലിലെ യൊക്നെയാംരാജാവ്ഒന്ന് 23 ദോർമേടിലെ നാഫത്ത്-ദോർരാജാവ്ഒന്ന്ഗിൽഗാലിലെ ഗോയീംരാജാവ്ഒന്ന് 24 തിർസാരാജാവ്ഒന്ന്. ഇങ്ങനെ ആകെ മുപ്പത്തൊന്ന് രാജാക്കന്മാർ.
