Menu

സങ്കീർത്തനങ്ങൾ 3

BIB

1 യഹോവേ, എന്റെ ശത്രുക്കൾ എത്ര അധികം; എനിക്കെതിരേ അനേകർ എഴുന്നേറ്റിരിക്കുന്നു. 2 “ദൈവം അദ്ദേഹത്തെ രക്ഷിക്കുകയില്ല,” എന്ന് അനേകർ എന്നെക്കുറിച്ചു പറയുന്നു. സേലാ. 3 എന്നാൽ യഹോവേ, അങ്ങാണ് എനിക്കുചുറ്റും പരിച, അങ്ങാണ് എന്റെ ബഹുമതി, എന്റെ ശിരസ്സിനെ ഉയർത്തുന്നതും അങ്ങാണ്. 4 ഞാൻ യഹോവയോട് ഉച്ചത്തിൽ നിലവിളിക്കുന്നു, അവിടന്നു തന്റെ വിശുദ്ധഗിരിയിൽനിന്ന് എനിക്ക് ഉത്തരമരുളുന്നു. സേലാ. 5 ഞാൻ കിടന്നുറങ്ങുന്നു; യഹോവ എന്നെ കാക്കുന്നതിനാൽ ഞാൻ ഉറക്കമുണരുന്നു. 6 എനിക്കുചുറ്റും അണിനിരന്നിരിക്കുന്ന പതിനായിരങ്ങളെ ഞാൻ ഭയക്കുന്നില്ല. 7 യഹോവേ, എഴുന്നേൽക്കണമേ! എന്റെ ദൈവമേ, എന്നെ രക്ഷിക്കണമേ! എന്റെ എല്ലാ ശത്രുക്കളുടെയും ചെകിട്ടത്ത് അടിക്കണമേ; ദുഷ്ടരുടെ പല്ലുകൾ തകർക്കണമേ. 8 രക്ഷ യഹോവയിൽനിന്നു വരുന്നു. അവിടത്തെ അനുഗ്രഹം അവിടത്തെ ജനത്തിന്മേൽ ഉണ്ടാകുമാറാകട്ടെ. സേലാ.

Everything we make is available for free because of a generous community of supporters.

Donate