Menu

സങ്കീർത്തനങ്ങൾ 13

IRV

1 യഹോവേ, എത്രത്തോളം അവിടുന്ന് എന്നെ മറന്നുകൊണ്ടിരിക്കും? എത്രത്തോളം തിരുമുഖം ഞാൻ കാണാത്തവിധം മറയ്ക്കും? 2 എത്രത്തോളം ഞാൻ എന്‍റെ ഉള്ളിൽ ചിന്താകുലനായി എന്‍റെ ഹൃദയത്തിൽ ദിനംപ്രതി ദുഃഖം അനുഭവിക്കേണ്ടിവരും? എത്രത്തോളം എന്‍റെ ശത്രു എന്‍റെ മേൽ ഉയർന്നിരിക്കും? 3 എന്‍റെ ദൈവമായ യഹോവേ, കടാക്ഷിക്കേണമേ; എനിക്ക് ഉത്തരം അരുളേണമേ; ഞാൻ മരണനിദ്ര പ്രാപിക്കാതിരിക്കുവാൻ എന്‍റെ കണ്ണുകളെ പ്രകാശിപ്പിക്കേണമേ. 4 “ഞാൻ അവനെ തോല്പിച്ചുകളഞ്ഞു” എന്നു എന്‍റെ ശത്രു പറയരുതേ; ഞാൻ ഭ്രമിച്ചുപോകുന്നതിനാൽ എന്‍റെ വൈരികൾ ഉല്ലസിക്കുകയും അരുതേ. 5 ഞാൻ അങ്ങേയുടെ കരുണയിൽ ആശ്രയിക്കുന്നു; എന്‍റെ ഹൃദയം അവിടുത്തെ രക്ഷയിൽ ആനന്ദിക്കും. 6 യഹോവ എനിക്ക് നന്മ ചെയ്തിരിക്കുകകൊണ്ട് ഞാൻ അവിടുത്തേക്ക് പാട്ടുപാടും.

Everything we make is available for free because of a generous community of supporters.

Donate