Menu

സങ്കീർത്തനങ്ങൾ 15

IRV

1 യഹോവേ, അങ്ങേയുടെ കൂടാരത്തിൽ ആര്‍ പാർക്കും? അവിടുത്തെ വിശുദ്ധപർവ്വതത്തിൽ ആര്‍ വസിക്കും? 2 നിഷ്കളങ്കനായി നടന്ന് നീതി പ്രവർത്തിക്കുകയും ഹൃദയപൂർവ്വം സത്യം സംസാരിക്കുകയും ചെയ്യുന്നവൻ. 3 നാവുകൊണ്ട് ഏഷണി പറയാതെയും തന്‍റെ കൂട്ടുകാരന് ദോഷം ചെയ്യാതെയും കൂട്ടുകാരന് അപമാനം വരുത്താതെയും ഇരിക്കുന്നവൻ; 4 വഷളനെ നിന്ദ്യനായി എണ്ണുകയും യഹോവാഭക്തന്മാരെ ബഹുമാനിക്കുകയും ചെയ്യുന്നവൻ; സത്യംചെയ്തിട്ട് നഷ്ടം വന്നാലും വാക്കു മാറാത്തവൻ; 5 തന്‍റെ ദ്രവ്യം പലിശയ്ക്കു കൊടുക്കാതെയും കുറ്റമില്ലാത്തവന് വിരോധമായി കൈക്കൂലി വാങ്ങാതെയും ഇരിക്കുന്നവൻ; ഇങ്ങനെ ചെയ്യുന്നവൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല.

Everything we make is available for free because of a generous community of supporters.

Donate