സങ്കീർത്തനങ്ങൾ 3
IRV1 യഹോവേ, എന്‍റെ വൈരികൾ എത്ര പെരുകിയിരിക്കുന്നു! എന്നോട് എതിർക്കുന്നവർ അനേകം പേർ ആകുന്നു. 2 “അവന് ദൈവത്തിങ്കൽ നിന്ന് സഹായമില്ല " എന്നു എന്നെക്കുറിച്ച് പലരും പറയുന്നു. സേലാ 3 യഹോവേ, അവിടുന്ന് എനിക്ക് ചുറ്റും പരിചയും എന്‍റെ മഹത്വവും എന്‍റെ തല ഉയർത്തുന്നവനും ആകുന്നു. 4 ഞാൻ യഹോവയോട് ഉച്ചത്തിൽ നിലവിളിക്കുന്നു; അവിടുന്ന് തന്‍റെ വിശുദ്ധപർവ്വതത്തിൽനിന്ന് ഉത്തരം അരുളുകയും ചെയ്യുന്നു. സേലാ. 5 ഞാൻ കിടന്നുറങ്ങി; യഹോവ എന്നെ താങ്ങുകയാൽ ഉണർന്നുമിരിക്കുന്നു. 6 എനിക്കു വിരോധമായി ചുറ്റും പാളയമിറങ്ങിയിരിക്കുന്ന ആയിരം ആയിരം ജനങ്ങളെ ഞാൻ ഭയപ്പെടുകയില്ല. 7 യഹോവേ, എഴുന്നേല്ക്കേണമേ; എന്‍റെ ദൈവമേ, എന്നെ രക്ഷിക്കേണമേ. അവിടുന്ന് എന്‍റെ ശത്രുക്കളെയൊക്കെയും ചെകിട്ടത്തടിച്ചു; നീ ദുഷ്ടന്മാരുടെ പല്ല് തകർത്തുകളഞ്ഞു. 8 ജയം യഹോവക്കുള്ളതാകുന്നു ; അവിടുത്തെ അനുഗ്രഹം അങ്ങേയുടെ ജനത്തിന്മേൽ വരുമാറാകട്ടെ. സേലാ.
